ജില്ലാ കമ്മിറ്റി
Monday 12 January 2026 12:32 AM IST
പാലക്കാട്: കേരള ആർട്ടിസാൻസ് ആൻഡ് സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പദ്ധതി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബർ മുതൽ 2000 രൂപയാക്കി വർദ്ധിപ്പിച്ച പെൻഷൻ ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പതിനേഴുമാസമായി കുടിശ്ശികയായ പെൻഷൻ തുക ഉടൻ അനുവദിക്കണം, മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കണം എന്നീ ആവശ്യങ്ങളുമുന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സത്യൻ പെരുമ്പറക്കോട് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, എൻ.ദേവയാനി, കെ.സുധാകരൻ എ.ഭാസ്‌കരൻ, ആറുമുഖൻ പ്രാരുകാട്, ആമിനക്കുട്ടി സംസാരിച്ചു.