ഷോർട്ട് ഫിലിം ഫെസ്റ്റ്

Monday 12 January 2026 12:33 AM IST

കഞ്ചിക്കോട്: ചുള്ളിമട വി.വി.കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സർഗം മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തി. കോളേജ് ട്രസ്റ്റ് സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ.സുധാകരൻ അദ്ധ്യക്ഷനായി. സംവിധായകൻ ആന്റോ റെക്സ് മുഖ്യാതിഥിയായി. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ആർ.രാജമാണിക്യം, ഫെസ്റ്റ് കൺവീനർ ഡോ. പി രാമചന്ദ്രൻ, രഞ്ജിത്ത്, അദ്ധ്യാപകരായ പി.എസ്.മീന, ഗിരിജ പ്രസാദ്, ആർട്സ് ക്ലബ് കോ – ഓർഡിനേറ്റർ കെ.സൗമ്യ, യൂണിയൻ വൈസ് ചെയർപേഴ്സൺ തനൂജ എന്നിവർ സംസാരിച്ചു.