ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കുമായി  ഏഥർ എനർജി

Monday 12 January 2026 12:03 AM IST

കൊച്ചി :ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി റൈഡർമാർക്കായി ഇന്ത്യയിലുടനീളം 5,000ത്തിലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകൾ തയ്യാറാക്കി. ഇതിൽ 3,675ത്തിലധികം ഫാസ്റ്റ് ചാർജറുകൾ ഏഥർ നേരിട്ട് പ്രവർത്തിപ്പിക്കുന്നതും, 1,400ത്തിലധികം ചാർജറുകൾ എൽ.ഇ.സി.സി.എസ് നെറ്റ്‌വർക്കുകളിലൂടെയുമാണ്. 395ത്തിലധികം നഗരങ്ങളിലായി വ്യാപിച്ചിരിക്കുന്ന ഈ ചാർജിംഗ് ശൃംഖല മെട്രോ നഗരങ്ങൾ, ടയർ2, ടയർ3 പട്ടണങ്ങൾ, പ്രധാന ഇന്റർസിറ്റി റൂട്ടുകൾ എന്നിവയെ ഉൾക്കൊള്ളുന്നു. 240ത്തിലധികം ചാർജറുകളോടെ ബംഗളൂരു മുന്നിലാണ്. കേരളം ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ഏഥർ ചാർജിംഗ് നെറ്റ്‌വർക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.