നിരത്തിലെ താരമാകാൻ നവീകരിച്ച ടാറ്റ പഞ്ച്

Monday 12 January 2026 12:05 AM IST

വിപണിയിൽ നാളെയെത്തും

കൊച്ചി: ഉപഭോക്താക്കളുടെ മനം കീഴടക്കാൻ പുത്തൻലുക്കിൽ ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. ഇന്റീരിയർ എക്സ്റ്റീരിയർ മാറ്റങ്ങളോടൊപ്പം പഞ്ച് ഇ.വിക്ക് സമാനമായ ഫീച്ചറുകളും ഡിസൈൻ സവിശേഷതളുമായിട്ടാണ് പുതിയ മോഡലെത്തുന്നത്. ടർബോ പെട്രോൾ എഞ്ചിൻ മോഡലിലെ ഫീച്ചറുകളോടെ മൈക്രോ എക്സ്.യു.വി സെഗ്‌മെന്റിലെ ഏറ്റവും മികച്ച മോഡലാണിത്. പഞ്ച് ഇ.വിക്ക് സമാനമായ എൽ.ഇ.ഡി ഡി.ആർ.എല്ലുകളും രൂപമാറ്റം വരുത്തിയ ഗ്രില്ലും പഞ്ച് ഫേസ്‌ലിഫ്റ്റിന് പുത്തൻ ലുക്ക് തന്നെ നൽകുന്നു. ബമ്പറിന്റെ രൂപകല്പനയും പുതിയ അലോയ് വീലുകളും ഫേസ്‌ലിഫ്റ്റിന്റെ പ്രത്യേകതയാണ്.

10.25 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്റ്ററും പുതിയ സ്റ്റിയറിംഗ് വീലും അധിക അനുഭവമാണ്. ടോപ്പ് വേരിയന്റിലെ ടച്ച് ആൻഡ് ടോഗിൾ ക്ളൈമറ്റ് കൺട്രോൾ പാനൽ ഗംഭീരമാണ്. 1.2 ലിറ്റർ ത്രീ സിലിണ്ട്ർ നാച്ചുറലി ആസ്‌പയേർഡ് പെട്രോൾ, സി.എൻ.ജി എഞ്ചിൻ ഓപ്ഷനുകൾ തുടരുന്നതോടൊപ്പം നെക്‌സണിലെ 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും പുതിയ പഞ്ചിനുണ്ട്. മാനുവൽ, എ.എം.ടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഓപ്ഷനുകളും പഞ്ചിലുണ്ടാകും. പഞ്ച് പെട്രോൾ വേരിയന്റിന് 21 കിലോമീറ്ററും സി.എൻ.ജി വേരിയന്റിന് 27 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു.

പുതിയ പഞ്ചിലെ കൂടുതൽ ഫീച്ചറുകൾ യുവാക്കളെ ആകർഷിക്കുമെന്ന് കമ്പനി പറയുന്നു.

വില

5.50 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ്

പഞ്ചിന്റെ എക്സ്‌ഷോറൂം വില.

 സുരക്ഷയിൽ മുൻ നിരയിൽ

 ഗ്ളോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്

360 ഡിഗ്രി ക്യാമറ

ആറ് എയർബാഗുകൾ സ്റ്റാൻഡേ‌ർഡായി നൽകും

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ സുരക്ഷ വർദ്ധിപ്പിക്കുന്നു

കളറുകൾ

യാന്റാഫിക്, കാരമൽ, ബംഗാൾ റൂഷ്, ഡേറ്റോണ ഗ്രേ, കൂർഗ് ക്ളൗഡ്സ്, പ്രിസ്റ്റൈൻ വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.