വിപണി സാന്നിദ്ധ്യം ഉയർത്തി ലെക്‌സസ് ഇന്ത്യ
Monday 12 January 2026 12:06 AM IST
കൊച്ചി : കഴിഞ്ഞ വർഷം ലെക്‌സസ് ഇന്ത്യ ശക്തമായ വളർച്ചയോടെ വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. അൾട്രാലക്‌സറി മോഡലുകളായ എൽ.എം, എൽ.എക്‌സ് എന്നിവയുടെ വളർച്ചയിൽ അൻപത് ശതമാനം വർദ്ധനയുണ്ട്. ഇതോടെ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 19 ശതമാനം വിഹിതമാണിത്. ലക്ഷ്വറി എസ്.യു.വി വിഭാഗത്തിലെ ആർ.എക്‌സ് മോഡൽ 18 ശതമാനം വളർച്ചയും 22 ശതമാനം വിൽപ്പന പങ്കാളിത്തവും നേടി. ലെക്‌സസ് എൽ.എം 350എച്ച് അത്യുന്നത ആഡംബരവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടുന്നതായി കമ്പനി വ്യക്തമാക്കി.