കേരളീയ വേഷത്തിൽ അമിത് ഷാ

Monday 12 January 2026 12:05 AM IST

തിരുവനന്തപുരം:കേരളകൗമുദി സംഘടിപ്പിച്ച ദ ന്യൂ ഇന്ത്യ,എ ന്യൂ കേരള കോൺക്ളേവ് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയത് കേരളീയ വേഷത്തിൽ.കസവ് മുണ്ടും പട്ട് ഉടുപ്പും കസവ് ഷാളും ധരിച്ച് തൈക്കാട് ഹോട്ടൽ ലെമൺ ട്രീ ആഡിറ്റോറിയത്തിലേക്ക് എത്തിയ അമിത് ഷായെ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി സ്വീകരിച്ചു.ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻരവി ബൊക്കെ നൽകി.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർക്കൊപ്പമാണ് അമിത് ഷാ പരിപാടിക്കെത്തിയത്.കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോചീഫുമായ എ.സി റെജി,ചീഫ് മാനേജർ വിമൽകുമാർ, ജനറൽ മാനേജർമാരായ സുധീർകുമാർ,ഷിറാസ് ജലാൽ,അയ്യപ്പദാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.31 മിനിട്ടോളം നീണ്ടു നിന്ന ഉദ്ഘാടന പ്രസംഗത്തിൽ കേരളകൗമുദിയുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.