ഇ.വി കാർ വിൽപ്പനയിൽ താരമായി എം.ജി വിൻഡ്‌സർ

Monday 12 January 2026 12:07 AM IST

കൊച്ചി: 2025ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട വൈദ്യുത വാഹനമായി എം.ജി വിൻഡ്‌സർ മാറി. 46,735 കാറുകളാണ് വിറ്റഴിച്ചത്. ഇന്ത്യയിൽ വൈദ്യുതി കാറുകളുടെ പ്രതിവർഷ വിൽപ്പനയിൽ റെക്കാഡ് നേട്ടമാണിത്.

പ്രതിമാസം ശരാശരി നാലായിരം യൂണിറ്റുകളാണ് വിൻഡ്‌സർ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 20 ശതമാനത്തിലധികം വിൽപ്പന വളർച്ച നേടാനായി. 111 ശതമാനം വിൽപ്പന വളർച്ചയാണ് കഴിഞ്ഞവർഷം എം.ജി മോട്ടോഴ്‌സ്നേടിയത്. മെട്രോ നഗരങ്ങളെ കൂടാതെ രണ്ടാം നിര നഗരങ്ങളിലും വിൻഡ്‌സറിന്റെ ആവശ്യകത വർദ്ധിച്ചു. പ്രായോഗികത, സാങ്കേതികവിദ്യ, ഭാവിയ്ക്ക് അനുയോജ്യമായ രൂപകൽപ്പന എന്നിവയ്ക്ക് മുൻതൂക്കം നൽകി ഇലക്ട്രിക് വിപ്ലവത്തിൽ ഹരമായ വാഹനമാണ് എം.ജി വിൻഡ്‌സറെന്ന് ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്രോത്ര പറഞ്ഞു. നടപ്പുവർഷം വിൽപ്പന മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.