വാഹന ഉടമകൾക്ക് പുതിയ ഓഫറുമായി സ്‌കോഡ
കൊച്ചി: വാഹന ഉടമകൾക്കായി സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. സ്‌കോഡ സൂപ്പർ കെയർ പദ്ധതിയിൽ, നാലുവർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും റോഡ്‌സൈഡ് അസിസ്റ്റൻസും നാല് ലേബർഫ്രീ സർവീസും ഉൾപ്പെടെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും.
മികച്ച പിന്തുണയും കൃത്യതയാർന്ന സേവനങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.15,000, 30,000 കിലോമീറ്റർ ദൂരങ്ങളിൽ നടത്തുന്ന സർവീസുകൾക്കൊപ്പം, 1,000, 7,500 കിലോമീറ്ററുകളിൽ ചെക്ക് ഇൻ സർവീസുകൾ ഉൾപ്പെടുത്തി.
മികച്ച സർവീസ്, എളുപ്പത്തിലുള്ള ബുക്കിംഗ് സംവിധാനം, വിശദമായ ബില്ലിംഗ്, തത്സമയ പുതുവിവരങ്ങൾ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സുതാര്യവും സൗകര്യപ്രദവുമായ അനുഭവം സ്‌കോഡ ഉറപ്പാക്കുന്നു. 183 നഗരങ്ങളിലായി 325ലധികം കസ്റ്റമർ ടച്ച് പോയിന്റുകൾ ഉൾപ്പെടുന്ന രാജ്യവ്യാപക ശൃംഖലയിലൂടെ നടപ്പാക്കുന്ന സ്‌കോഡ സൂപ്പർ കെയർ ഉപഭോക്താക്കൾക്ക് മുൻഗണന നൽകും.