പി.എസ് .സി ദേശീയ ഉച്ചകോടി ഇന്ന്
തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മേൽനോട്ടത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുന്ന ദേശീയ ഉച്ചകോടി ഇന്ന് മാസ്‌കോട്ട് ഹോട്ടലിൽ നടക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.യു.പി.എസ്.സി അംഗം ഡോ.ദിനേഷ് ദാസ ഉച്ചകോടിക്ക് നേതൃത്വം നൽകും.ഉച്ചകോടിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മെമ്പറും,രാജ്യത്തെ വിവിധ പബ്ലിക് സർവീസ് കമ്മീഷനുകളിലെ ചെയർമാൻമാരും പങ്കെടുക്കും.ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്,ഡീൻ ഡോ.എസ്.അഷറഫ് എന്നിവർ കേരള പി.എസ്.സിയും ഡിജിറ്റൽ സർവകലാശാലയും സംയോജിതമായി വികസിപ്പിച്ചിട്ടുള്ള ബ്ലോക്ക്‌ചെയിൻ,നിർമ്മിത ബുദ്ധി എന്നിവ സംബന്ധിച്ചുളള സെഷനുകൾ നയിക്കും.ആന്ധ്രാപ്രദേശ്,ബീഹാർ,ഗോവ,ജമ്മു കശ്മീർ,കർണാടക,തെലങ്കാന,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചെയർമാൻമാർ പാനൽ അംഗങ്ങളാകും.