രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടും : സ്പീക്കർ

Monday 12 January 2026 12:00 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്നുവരുന്നത് കേവലം ഒരു ആരോപണമല്ലെന്നും തുടർച്ചയായ പരാതികളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭയുടെ എത്തിക്‌സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി ഇത് പരിശോധിക്കും.

അറസ്റ്റ് ചെയ്ത വിവരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സഭയ്ക്ക് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ. അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ​ണം​ ​ത​ട്ടാ​നും രാ​ഹു​ലി​ന്റെ​ ​ശ്ര​മം പ​ത്ത​നം​തി​ട്ട​:​ ​മൂ​ന്നാ​മ​ത്തെ​ ​പീ​ഡ​ന​ക്കേ​സി​ലെ​ ​പ​രാ​തി​ക്കാ​രി​യി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടാ​ൻ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​ ​ശ്ര​മി​ച്ച​താ​യി​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​ത്തി​ൽ​ ​വാ​ങ്ങാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​ഫ്ളാ​റ്റി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​യു​വ​തി​ക്ക് ​ന​ൽ​കി.​ ​അ​തി​ന് ​പ​ണം​ ​മു​ട​ക്കാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഫ്ളാ​റ്റി​ന് 1.14​ ​കോ​ടി​ ​വി​ല​ ​വ​രു​മെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​യു​വ​തി​ ​പി​ൻ​മാ​റി.​

ഡി.​എ​ൻ.​എ​ ​ ടെ​സ്റ്റി​ന് വ​ഴ​ങ്ങി​യി​ല്ല പ​ത്ത​നം​തി​ട്ട​:​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​പീ​ഡ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ഗ​ർ​ഭി​ണി​യാ​യ​ ​യു​വ​തി​ ​ഡി.​എ​ൻ.​എ​ ​ടെ​സ്റ്റി​ന് ​ത​യ്യാ​റാ​യി​ ​കാ​ന​ഡ​യി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.​ഗ​ർ​ഭ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പോ​സി​റ്റീ​വാ​യ​ ​ഫ​ലം​ ​പ​റ​യാ​ൻ​ ​യു​വ​തി​ ​വി​ളി​ച്ച​പ്പോ​ൾ,​കു​ട്ടി​ ​മ​റ്റാ​രു​ടേ​യോ​ ​ആ​യി​രി​ക്കു​മെ​ന്നാ​ണ് ​രാ​ഹു​ൽ​ ​പ്ര​തി​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ്ഗ​ർ​ഭി​ണി​യാ​യി​ ​അ​ഞ്ച് ​ആ​ഴ്ച​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഡി.​എ​ൻ.​എ​ ​ടെ​സ്റ്റി​ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.​ ​പ​ത്ത് ​ആ​ഴ്ച​ക്കു​ ​ശേ​ഷ​മേ​ ​ഡി.​എ​ൻ.​എ​ ​ടെ​സ്റ്റ് ​ന​ട​ത്താ​ൻ​ ​ക​ഴി​യൂ​വെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​പ​ങ്കാ​ളി​യു​ടെ​ ​ര​ക്ത​സാ​മ്പി​ളും​ ​അ​യ​യ്ക്കാ​ൻ​ ​നി​ർ​ദേ​ശി​ച്ചു.​ ​ഈ​ ​വി​വ​രം​ ​യു​വ​തി​ ​രാ​ഹു​ലി​നെ​ ​അ​റി​യി​ച്ചു.​ ​എ​ന്നാ​ൽ,​ ​രാ​ഹു​ൽ​ ​ത​യ്യാ​റാ​യി​ല്ല. കു​ട്ടി​യു​ണ്ടാ​യാ​ൽ​ ​വി​വാ​ഹം​ ​ന​ട​ത്താ​ൻ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​സ​മ്മി​തി​ക്കു​മെ​ന്ന് ​രാ​ഹു​ൽ​ ​പ​റ​ഞ്ഞി​രു​ന്ന​താ​യി​ ​യു​വ​തി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.