രാഹുൽ മാങ്കൂട്ടത്തിൽ 26/2026 -ാം നമ്പർ തടവുപ്പുള്ളി
രാത്രി 12.28ന് പാലക്കാട് കെ.പി.എം ഹോട്ടലിൽ എത്തിയ എസ്.ഐ.ടി രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച രണ്ടാം നിലയിലെ 2002–ാം നമ്പർ മുറിയുടെ വാതിലിൽ കൊട്ടി. 12.30ന് രാഹുൽ കസ്റ്റഡിയിൽ പുലർച്ചെ 5.15:. പത്തനംതിട്ട എ.ആർ ക്യാമ്പിൽ രാഹുലുമായി എസ്. ഐ. ടി എത്തി. രാവിലെ 7.30: രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബന്ധുവായ ഷിബു ഉണ്ണിത്താനെ നേരിട്ടും രേഖാമൂലവും അറിയിച്ചു. 11.15 : എസ്.ഐ.ടി മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ. 11.30 :പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ലൈംഗികശേഷി പരിശോധനയും മറ്റ് മെഡിക്കൽ പരിശോധനകളും, ഡി.എൻ.എ പരിശോധനയ്ക്കായി രക്ത സാമ്പിളും ശേഖരിച്ചു. ഉച്ചയ്ക്ക് 12.20:മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കാൻ പുറത്തേക്ക് ഇറക്കാൻ ശ്രമം. ആശുപത്രി പരിസരത്തെ കനത്ത പ്രതിഷേധം കാരണം ഒരു മണിക്കൂർ വൈകി. 1.25: രാഹുലുമായി വാഹന വ്യൂഹം വെട്ടിപ്പുറത്തുള്ള പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രണ്ട് പി. അഞ്ജലി ദേവിയുടെ വസതിയിലേക്ക്. 1.35: പതിനാല് ദിവസത്തേക്ക് റിമാൻഡിലായ രാഹുലുമായി പൊലീസ് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് 2.15: രാഹുലുമായി പൊലീസ് മാവേലിക്കര ജയിലിൽ. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ മൂന്നാം നമ്പർ സെല്ലിൽ 26/2026 -ാം നമ്പർ തടവുപുള്ളി.
സി.സി.ടി.വി ദൃശ്യം കസ്റ്റഡിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന പരാതിയിൽ യുവതി പരാമർശിച്ച തിരുവല്ലയിലെ ഹോട്ടലിലെത്തി പ്രത്യേക അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. ഇന്നലെ വൈകിട്ട് 5.30നാണ് നഗരത്തിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിയത്.