കോട്ടയം കോട്ടകൾ ഇളക്കാൻ മുന്നണികൾ

Monday 12 January 2026 12:00 AM IST

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് (എം) കരുത്തിൽ തങ്ങളുടെ കോട്ടകൾ ഇളക്കിയ ഇടതുമുന്നണിയെ തറപറ്റിക്കാൻ യു.ഡി.എഫിന്റെ ആത്മവിശ്വാസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ്. ജില്ലാ പഞ്ചായത്തടക്കം കൈവിട്ടതൊക്കെ തിരിച്ചു പിടിച്ചു. യു.ഡി.എഫിലും എൽ.ഡി.എഫിൽ വൈക്കത്ത് ഒഴികെയും സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിച്ചേക്കും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കാനുള്ള ആലോചനയും ശക്തം. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയടക്കം പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പതിൽ അഞ്ചും പിടിച്ചാണ് ഇടതുമുന്നണി ഞെട്ടിച്ചത്. പാലായിൽ ജോസ് തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം സീറ്റുകൾ ഇടതു കൈകകളിലായി. കേരളാ കോൺഗ്രസിന്റെ സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാർക്ക് അവസരം കൊടുക്കും. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ വീണ്ടും മത്സരിക്കും. ഇടതിന്റെ ഉറച്ചുകോട്ടയായ വൈക്കത്ത് രണ്ട് ടേം പൂർത്തിയാക്കിയ സി.കെ.ആശയ്ക്ക് പകരം യുവനേതാവ് പി.പ്രദീപ് അടക്കമുള്ളവരെയാണ് സി.പി.ഐ പരിഗണിക്കുന്നത്. കടുത്തരുത്തിയിലേയ്ക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ.മാണി ആവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി (ഡോ.എൻ.ജയരാജ്), പൂഞ്ഞാർ (അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ), ചങ്ങനാശേരി(അഡ്വ.ജോബ് മൈക്കിൾ) എന്നിവർ മത്സരിച്ചേക്കും.

ജോസ് കെ.മാണിയുടെ ഇടതുപ്രവേശത്തോടെ പ്രതിസന്ധിയിലായ യു.ഡി.എഫിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പാർലമെന്റ് ,തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഉണ്ടാക്കാനായ മുന്നേറ്റം അടിമുടി ഊർജമേകി. കോട്ടയം പാർലമെന്റ് സീറ്റുകൊടുത്ത പശ്ചാത്തലത്തിൽ കേരളാകോൺഗ്രസിന് സിറ്റിംഗ് സീറ്റൊഴികെ ഒന്നുംകൊടുക്കേണ്ടതില്ലെന്ന അഭിപ്രായമുള്ളവരുണ്ട് കോൺഗ്രസിൽ. ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾക്ക് പകരം പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ വച്ചുമാറണമെന്ന അഭിപ്രായമുള്ളവരുമുണ്ടെങ്കിലും നേതൃ ചർച്ചകൾ നടന്നിട്ടില്ല. കോട്ടയം (തിരുവഞ്ചൂർ രാധാകൃഷ്ണൻ) പുതുപ്പള്ളി (ചാണ്ടി ഉമ്മൻ) കടുത്തുരുത്തി (മോൻസ് ജോസഫ്) പാലാ (മാണി സി.കാപ്പൻ) എന്നിവർ മത്സരിക്കും.

പി.സി.ജോർജിന്റെ വരവ് തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ ക്രിസ്ത്യൻ മേഖലകളിൽ ബി.ജെ.പിക്ക് ഗുണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എ ക്ലാസ് മണ്ഡലമായി കാണുന്ന കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പി.സി.ജോർജ്, എൻ.ഹരി, എന്നീപേരുകളാണ് ഉയരുന്നത്. പാലാ, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

2021​ലെ​ ​നി​യ​മ​സ​ഭാ​ ​ഫ​ലം​ ​കോ​ട്ട​യം

2021​ലെ​ ​നി​യ​മ​സ​ഭാ​ ​ഫ​ലം​​പാ​ലാ​എം.​എ​ൽ.​എ​:​ ​മാ​ണി​ ​സി.​കാ​പ്പ​ൻ​യു.​ഡി.​എ​ഫ് ​ഭൂ​രി​പ​ക്ഷം​:​ 15,386​​ ​ക​ടു​ത്തു​രു​ത്തി​മോ​ൻ​സ് ​ജോ​സ​ഫ്യു.​ഡി.​എ​ഫ്4256​​വൈ​ക്കം​സി.​കെ.​ആ​ശ​എ​ൽ.​ഡി.​എ​ഫ്29122​​ഏ​റ്റു​മാ​നൂ​ർ​വി.​എ​ൻ.​വാ​സ​വ​ൻ​എ​ൽ.​ഡി.​എ​ഫ്14303​​കോ​ട്ട​യം​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​യു.​ഡി.​എ​ഫ്18743​​പു​തു​പ്പ​ള്ളി​ചാ​ണ്ടി​ ​ഉ​മ്മ​ൻ​യു.​ഡി.​എ​ഫ്37719​​ച​ങ്ങ​നാ​ശേ​രി​ജോ​ബ് ​മൈ​ക്കി​ൾ​എ​ൽ.​ഡി.​എ​ഫ്6059​​കാ​ഞ്ഞി​ര​പ്പ​ള്ളി​:​ഡോ.​എ​ൻ.​ജ​യ​രാ​ജ്എ​ൽ.​ഡി.​എ​ഫ്13703​​പൂ​ഞ്ഞാ​ർ​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തു​ങ്ക​ൽ​എ​ൽ.​ഡി.​എ​ഫ് 16817