തന്ത്രിയുടെ നില തൃപ്തികരം: വീണ്ടും ജയിലിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ആരോഗ്യ നില തൃപ്തികരമായതോടെ വീണ്ടും ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കോടതിയിലെത്തും.
മകര വിളക്ക് ഉത്സവത്തിനായി വീണ്ടും ശബരിമല 14നു തുറക്കുന്ന സാഹചര്യത്തിലാണ് തന്ത്രി കണ്ഠരര് രാജീവരര് ജാമ്യാപേക്ഷ നൽകുന്നത്. എന്നാൽ തന്ത്രിയെ കൂടുതൽ കേസുകളിൽ പ്രതിയാക്കി ചൊവ്വാഴ്ച എസ്.ഐ.ടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകും. കസ്റ്റഡിയിൽ കിട്ടാനും അപേക്ഷിക്കും. തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശില്പ പാളികൾ കടത്തിയ കേസിലും പ്രതി ചേർക്കും