വീട് നിര്‍മാണത്തിന് മൂന്ന് ലക്ഷം വീതം നല്‍കും, പ്രഖ്യാപനം ഇങ്ങനെ

Monday 12 January 2026 12:40 AM IST

തൊടുപുഴ: സ്വന്തം വീട് നിര്‍മ്മാണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബുകള്‍ മൂന്നുലക്ഷം രൂപ വീതം സൗജന്യ സഹായം ചെയ്യുമെന്ന് ലയണ്‍സ് 318 സി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ .ബി ഷൈന്‍ കുമാര്‍ പറഞ്ഞു.. ലയണ്‍സ് ക്ലബ്ബ് ഓഫ് തൊടുപുഴ എലൈറ്റ് ബോര്‍ഡ് റൂം ഉദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് സെന്റിനും അഞ്ച് സെന്റിനും ഇടയില്‍ സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായത്തിനായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് മൂന്നു ലക്ഷം രൂപ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ആദംസ്റ്റാറില്‍ പുതുതായി പണികഴിപ്പിച്ച എ ലൈറ്റ് ലയണ്‍സ് ബോര്‍ഡ് റൂമിന്റെ ഉദ്ഘാടനത്തോടൊപ്പം ചാപ്ടര്‍ ദിന ആഘോഷങ്ങളും പുതിയ മെമ്പര്‍മാരുടെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.

പ്രസിഡന്റ് ഡോ. വി എന്‍ ഷാജി അദ്ധ്യക്ഷനായിരുന്നു. ഇതനോടകം 175 വീടുകള്‍ പണി പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിച്ചു കഴിഞ്ഞു. ഇനിയും 50 വീടുകള്‍ കൂടി പണിയുമെന്ന് അദ്ദേഹം അറിയിച്ചു.ചാര്‍ട്ടര്‍ പ്രസിഡന്റ് റോയിലൂക്ക്, ചാര്‍ട്ടര്‍ മെമ്പര്‍മാരായ ബാലകൃഷ്ണന്‍ നായര്‍, ബൈജു ശിവരാമന്‍, ജെയിംസ് മാളയേക്കല്‍ എന്നിവരെ അദ്ദേഹം ആദരിച്ചു.

ക്യാബിനറ്റ് സെക്രട്ടറി സജി ചാമേലി, ക്യാബിനറ്റ് ട്രഷറര്‍ വര്‍ഗീസ് ജോസഫ്, ജെയ്‌സ് ജോണ്‍,സൈജന്‍ സ്റ്റീഫന്‍,, പ്രേംകുമാര്‍ കാവാലം, ജയ്‌സ് ജോണ്‍, ഷിബു അലക്‌സ്, സണ്ണിച്ചന്‍ സെബാസ്റ്റ്യന്‍, എന്നിവര്‍ പ്രസംഗിച്ചു. ബോബി എം വിന്‍സെന്റ് സ്വാഗതവും ക്ലബ് സെക്രട്ടറി റെജി കെ വി നന്ദി യും പറഞ്ഞു.