മെഡിസെപ്പിൽ പ്രതിഷേധം
Monday 12 January 2026 12:44 AM IST
കൊട്ടാരക്കര: ജീവനക്കാരോടും പെൻഷൻകരോടും ചർച്ച ചെയ്യാതെ മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് പെൻഷണേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻപറഞ്ഞു. സംസ്ഥാന പെൻഷണേഴ്സ് സംഘ് കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൻഷൻകാർക്ക് ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജി. സരോജാക്ഷൻ പിള്ള അദ്ധ്യക്ഷനായി. ആർ. ദിവാകരൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ എൻ.ബി. രാജഗോപാൽ, ശിവരാജൻ, രാജേഷ് അർക്കന്നൂർ, പ്രദീപ് ദിലീപ് കുമാർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.ജില്ലാ സെക്രട്ടറി ഡി. ബാബുപിള്ള സ്വാഗതവും ജനറൽ കൺവീനർ ജെ. ഗോപകുമർ നന്ദിയും പറഞ്ഞു. വനിതാ സമ്മേളനം രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.