കെ.എസ്.ടി.എ ജില്ലാ സമ്മേളനം

Monday 12 January 2026 12:45 AM IST

കൊല്ലം: ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ കെ.എസ്.ടി.എ കൊല്ലം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. 12 ഉപജില്ലകളിൽ നിന്ന് 24 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന എക്സി. അംഗം പി. സുജു മേരി, ജില്ലാ സെക്രട്ടറി ബി.സജീവ് ട്രഷറർ വി.കെ. ആദർശ് എന്നിവർ മറുപടി പറഞ്ഞു. ജോ. സെക്രട്ടറി എസ്.സന്തോഷ് കുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സി അംഗം ജി.കെ. ഹരികുമാർ വരണാധികാരിയായി. പുതിയ ഭാരവാഹികളായി വി.കെ. ആദർശ് കുമാർ (പ്രസിഡന്റ്), എൽ.എസ്. ജയകുമാർ, എം.മനേഷ്, ഡി.ഡിക്സൺ, സി.ഇ.ഷൈലജ (വൈസ് പ്രസിഡന്റുമാർ), എസ്.സന്തോഷ് കുമാർ (സെക്രട്ടറി), ജി.ബാലചന്ദ്രൻ, രാജീവ് ചന്ദ്രൻ, ആർ.ജയശ്രീ, ടി.എസ് ലേഖ (ജോ. സെക്രട്ടറിമാർ), വി.എസ്. ബൈസൽ (ട്രഷറർ), ആർ. ജയശ്രീ (വനിതാ സബ് കമ്മിറ്റി കൺവീനർ).