എം.ഡി.എം.എ​യു​മാ​യി യു​വാ​വ് പി​ടി​യിൽ

Monday 12 January 2026 12:46 AM IST
രാ​ഹുൽ

കൊല്ലം: വിൽ​പ്പ​ന​യ്​ക്കാ​യി എ​ത്തി​ച്ച 10.24 ഗ്രാം എം.ഡി.എം.എ യു​മാ​യി യു​വാ​വ് അ​റ​സ്റ്റിൽ. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് എ​ര​മ​ത്ത് ല​ക്ഷം​വീ​ട് കോ​ള​നി​യിൽ രാ​ഹുലിനെയാണ് (20) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സും ക​രു​നാ​ഗ​പ്പ​ള്ളി എ.സി.പി പ്ര​ദീ​പ്​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ബ്ബ് ഡി​വി​ഷൻ ഡാൻ​സാ​ഫ് സം​ഘ​വും ചേർ​ന്ന് പി​ടി​കൂ​ടി​യ​ത്. ബംഗളുരുവിൽ നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വിൽ​പ്പ​ന​യ്​ക്കാ​യി എ​ത്തി​ച്ച എം.ഡി.എം.എ ആ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാൾ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി ഡാൻ​സാ​ഫ് സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചിരുന്നു. 10ന് രാ​ത്രി 8നാണ് അറസ്റ്റ് ചെയ്തത്. ക​രു​നാ​ഗ​പ്പ​ള്ളി ഇൻ​സ്‌​പെ​ക്ടർ അ​നൂ​പി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ ഷെ​മീർ, എ​സ്.ഐ വേ​ണു​ഗോ​പാൽ സി.പി.ഒമാ​രാ​യ അ​നി​ത, പ്ര​ശാ​ന്ത്, നൗ​ഫെൻ​ജൻ എ​ന്നി​വ​രും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ബ് ഡി​വി​ഷൻ ഡാൻ​സാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത​ത്.