തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൺവെൻഷൻ
Monday 12 January 2026 12:46 AM IST
ഓയൂർ: ഓടനാവട്ടംതൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.ടി.യു.സി) കൊട്ടാരക്കര മണ്ഡലം പ്രവർത്തക യോഗം ഓടനാവട്ടം ആർ.എസ്.പി ഓഫീസിൽ നടന്നു. കേന്ദ്രസർക്കാരിനെതിരെ27ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് ധർണ വിജയിപ്പിക്കുന്നതിന് കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് 200 വരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കുടവട്ടൂർ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഓടനാവട്ടം ജോൺ കുട്ടി, ആറ്റുവാരം തങ്കച്ചൻ, ആർ. ഉദയകുമാർ ലളിതാഭായിയമ്മ ,ഷിബു കായില, ബാലചന്ദ്രൻ പിള്ള ബേബി ഓടനാവട്ടം, പാപ്പച്ചൻചെപ്ര തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ മണ്ഡലം പ്രസിഡന്റായി പുതുവീട് അശോകനെയും സെക്രട്ടറിയായി കുടവട്ടൂർ രഞ്ജിത്തിനെയും ട്രഷററായി ജോയ് വേളൂരിനെയും തിരഞ്ഞെടുത്തു