ജീവനക്കാരെ നിയമിക്കും

Monday 12 January 2026 12:47 AM IST

കൊല്ലം: ആശ്രാമം ഇ.എസ്.ഐ മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആവശ്യമുളള ജീവനക്കാരെ നിയമിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. വിവിധ തസ്തികയിലുളള ജീവനക്കാരുടെ കുറവുണ്ട്. നിയമനം നടത്തുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എം.പിയുടെ ആവശ്യത്തെ തുടർന്ന് നിയമനം നടത്താൻ മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന വിവരം ഇ.എസ്.ഐ ഡയറക്ടർ ജനറൽ അശോക് കുമാർ സിംഗ് എം.പിയെ രേഖാമൂലം അറിയിച്ചു. മാർഗ്ഗനിർദ്ദേശങ്ങളിലെ യോഗ്യതയും പരിചയവും മറ്റ് നിബന്ധനകളും കൃത്യമായി പാലിച്ച് നിയമനം നടത്താനാണ് നിർദ്ദേശം. സ്ഥിരനിയമനം നടത്തുന്നതുവരെ കരാർ അടിസ്ഥാനത്തിൽ ആവശ്യാനുസരണം നിശ്ചിത യോഗ്യതയുളളവരെ നിയമിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇ.എസ്.ഐ ആശുപത്രിയുടെ ആവശ്യത്തിന് അനുസരിച്ച് നിയമനം നടത്താൻ ഇ.എസ്.ഐ ഡയറക്ടറേറ്റിന്റെ നിർദ്ദേശത്തിലൂടെ കഴിമെന്നുംപ്രേമചന്ദ്രൻ എം.പി അറിയിച്ചു.