റിപ്പബ്ളിക് ദിനാഘോഷ കമ്മിറ്റി
Monday 12 January 2026 12:48 AM IST
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് റിപ്പബ്ളിക് ദിനഘോഷ കമ്മിറ്റി രൂപീകരിച്ചു. 77-ാമത് റിപ്പബ്ളിക് ദിനാഘോഷം പ്രൗഢ ഗംഭീരമായി
ആഘോഷിക്കാൻ കമ്മിറ്റി തീരുമാനിച്ചു. 26നു രാവിലെ 8,30ന് കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി lകെ.എൻ. ബാലഗോപാൽ പതാക ഉയർത്തുകയും റിപ്പബ്ളിക് ദിന സന്ദേശം നൽകുകയും ചെയ്യും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡും നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കും. റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി താലൂക്കിലെ വിദ്യാർത്ഥികൾക്കായി 21ന് മിനി സിവിൽ സ്റ്റേഷനിൽ കലാ സാഹിത്യ മത്സരങ്ങൾ നടക്കും. 12നു വൈകിട്ട് 4നു മുമ്പ് താലൂക്ക് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൊട്ടാരക്കര തഹസീൽദാർ ജി. മോഹനകുമാരൻ നായർ ചെയർമാനായും
എൻ. സൈനുലാബ്ദീൻ ജനറൽ കൺവീനറുമായി കമ്മിറ്റികൾ രൂപീകരിച്ചു.