നഗരപ്രദക്ഷിണം
Monday 12 January 2026 2:00 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നഗരപ്രദക്ഷിണം നടത്തി. രജതജൂബിലിയോടനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിനു ശേഷം സെന്റ് പോൾസ് സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് ആകാശവിസ്മയവും പള്ളിയുടെ മുറ്റത്ത് വച്ച് ബാന്റ് മേളം, ശിങ്കാരിമേളം എന്നിവയുടെ കലാപ്രകടനങ്ങളും നടന്നു. ഇടവക വികാരി ഫാ. അബ്രാഹം സ്രാമ്പിക്കൽ, തിരുനാൾ ജനറൽ കൺവീനർ ജോൺസൺ കളത്തൂർ, കൈക്കാരന്മാരായ വിത്സൻ കാലായിൽ, തോമസ് മാളിയേക്കൽ, സാബിൻ ഉറുമ്പിൽ, ഡോണി എലിമുള്ളിൽ എന്നിവർ നേതൃത്വം നൽകി.