പ്രവൃത്തി നിറുത്തി വയ്ക്കും

Monday 12 January 2026 2:02 AM IST

മലപ്പുറം: മിതമായ നിരക്കിൽ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ നിർമ്മാണ പ്രവൃത്തികളും നിറുത്തിവയ്ക്കുമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിർമ്മാണ സാമഗ്രികളുടെ വില സംബന്ധിച്ച് ജില്ലാ കളക്ടർ കഴിഞ്ഞ വർഷം വിളിച്ച് ചേർത്ത യോഗത്തിലെ ധാരണയ്ക്ക് വിരുദ്ധമായി 50 ശതമാനത്തിലധികം അധിക വില ഈടാക്കിയാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. ഈ വിഷയത്തിൽ ഇടപെടാൻ ജില്ലാ ഭരണകൂടം തയ്യാറാവുന്നില്ലെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. അക്ബർ, ജില്ലാ പ്രസിഡന്റ് വി.പി. അർഷാദ്, സെക്രട്ടറി കെ. മനോജ് എന്നിവർ പ്രസ്താവനയിൽ ആരോപിച്ചു.