നെൽകൃഷിയുടെ വിളവെടുപ്പുദ്ഘാടനം

Monday 12 January 2026 2:09 AM IST

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്തിലെ നാലാം വാർഡിലെ പള്ളിക്കൽതെരു പാടശേഖരത്തിൽ ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പുദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സാബിറ നിർവഹിച്ചു. വിസ്മൃതയിലാണ്ടുപോയ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കർഷകരായ പള്ളിക്കൽതെരു പാടശേഖര സമിതി പ്രസിഡന്റ് കെ. സുകുമാരൻ, കൺവീനർ തൊണ്ടിക്കോടൻ കോയമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് തരിശായി കിടന്ന 15 ഏക്കറോളം പാടശേഖരത്തിൽ പള്ളിക്കൽ കൃഷിഭവന്റെ സഹായത്തോടെ കൃഷിയിറക്കിയത്. വിളവെടുപ്പുദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ പ്രജിത മനോഹരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.പി മുസ്തഫ തങ്ങൾ, പഞ്ചായത്തംഗം പി. ശിവദാസൻ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. വിമല, മോഹൻദാസ്, പാടശേഖര സമിതി പ്രസിഡന്റ് കെ. സുകുമാരൻ, തൊണ്ടിക്കോടൻ കോയമാൻ സംസാരിച്ചു.