സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ്
Monday 12 January 2026 5:27 AM IST
പോത്തൻകോട് : സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം 16, 17, 18 തീയതികളിൽ പോത്തൻകോട് ലക്ഷമി വിലാസം സ്കൂളിൽ നടക്കും. 28 ഓളം ടീമുകൾ പങ്കെടുക്കും. കായിക മേളയുടെ വിജയകരമായ നടത്തിപ്പിനായി അതിവിപുലമായ സ്വാഗതസംഘം രുപീകരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു. വി ഉദ്ഘാടനം ചെയ്തു.