ലിയാമിന്റെ ശിക്ഷണത്തിൽ ചെൽസിക്ക് വിജയത്തുടക്കം

Monday 12 January 2026 5:28 AM IST

ലണ്ടൻ: പുതിയ കോച്ച് ലിയാം റൊസീനിയോറിന്റെ ശിക്ഷണത്തിൽ ആദ്യമത്സരത്തിനിറങ്ങിയ ചെൽസിക്ക് മിന്നും ജയം. എഫ്.എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തിൽ രണ്ടാം ഡിവിഷൻ ക്ലബായ ചാൾട്ടണെ ചെൽസി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി. ജോറൽ ഹാറ്റോ, ടോസിൻ അഡറാബിയോയോ, മാർക്ക് ഗിയു,പെഡ്രോ നെറ്റോ,എൻസോ ഫെർണാണ്ടസ് എന്നിവരാണ് ചെൽസിയുടെ സ്കോറർമാർ.മിലസ്‌ ലിയാബൺ ചാൾട്ടണായി ഒരുഗോൾ മടക്കി.

മറ്റൊരു മത്സരത്തിൽ 2-1ന് ടോട്ടൻഹാം ഹോട്ട്‌സ്‌‌പറിനെ കീഴടക്കി ആസ്റ്റൺ വില്ലയും നാലാം റൗണ്ടിൽ എത്തി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി മൂന്നാം ഡിവിഷൻ ക്ലബായി എക്‌സെറ്റർസിറ്റിയ്‌ക്കെതിരെ 10-1ന്റെ കൂറ്റൻ ജയവുമായാണ് നാലാം റൗണ്ടിൽ കടന്നത്.

2016ൽ അന്റോണിയോ കോണ്ടെയ്‌ക്ക് ശേഷം ചെൽസി പരിശീലക കുപ്പായത്തിൽ അരങ്ങേറ്റത്തിൽ ജയം നേടുന്ന ആദ്യയാളാണ് ലിയാം റൊസീനിയോർ