കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി
Monday 12 January 2026 1:01 PM IST
തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിസി ടിവി ദൃശ്യങ്ങളിൽ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ ഇല്ലാത്തതും പൊലീസിന് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റ് റെയിൽവേ സ്റ്റേഷനുകളിലെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.