പ്രാണാ സെൻസുമായി ചിന്മയ വിശ്വവിദ്യാപീഠം
Tuesday 13 January 2026 12:13 AM IST
കൊച്ചി: യോഗയും നിർമ്മിത ബുദ്ധിയും സംയോജിപ്പിച്ച് മാനസികസമ്മർദ്ദം ലഘൂകരിക്കാനാകുന്ന പ്രാണാസെൻസ് എന്ന് പുതിയ പരീക്ഷണവുമായി ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല രംഗത്ത്. ഇതുസംബന്ധിച്ച് പൂനെയിലെ വിർച്വൽ സെൻസ് ഗ്ലോബൽ ടെക്നോളജീസുമായി സർവകലാശാല ധാരണാപത്രം ഒപ്പിട്ടു. മാനസിക സമ്മർദത്തിന്റെ തോത് നിരീക്ഷിച്ച് ഉചിതമായ പ്രാണായാമം നിർദ്ദേശിക്കുന്ന നിർമ്മിത ബുദ്ധിയുള്ള ഉപകരണമാണ് വികസിപ്പിക്കുന്നത്. പ്രശസ്ത മന:ശാസ്ത്രജ്ഞനും സർവകലാശാലയിലെ ഐ.കെ.എസ് - സി.കെ.എസ് സെന്റർ ഡയറക്ടറുമായ പ്രൊഫസർ രമേഷ് പട്നിയാണ് പ്രാണാസെൻസിന്റെ സാരഥി. പ്രാണാസെൻസ് ആരോഗ്യമേഖലയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് വൈസ് ചാൻസിലർ പ്രൊഫസർ ടി. അശോകൻ പറഞ്ഞു.