എൻ ജെ. നന്ദിനിയുടെ കച്ചേരി 15ന്
Tuesday 13 January 2026 12:23 AM IST
കൊച്ചി: ത്യാഗരാജ ഭാഗവതർ ദിനാചരണത്തിന്റെ ഭാഗമായി കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ 15ന് വൈകിട്ട് 6.15ന് എൻ.ജെ. നന്ദിനിയുടെ കർണാടക സംഗീത കച്ചേരി നടക്കും. കർണാടക സംഗീതജ്ഞന്മാരായ വെച്ചൂർ എൻ. ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ കൊച്ചു മകളും വെച്ചൂർ സി. ശങ്കറിന്റെ മരുമകളുമാണ് നന്ദിനി. ബി. പൊന്നമ്മാൾ, പ്രൊഫ. പി.ആർ. കുമാര കേരള വർമ്മ, ഡോ. എസ്. ഭാഗ്യലക്ഷ്മി, ഡോ എം.എൻ. മൂർത്തി തുടങ്ങിയവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ചെമ്പൈ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. സ്വദേശത്തും വിദേശത്തും നിരവധി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്.