ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു
Monday 12 January 2026 3:49 PM IST
കൊച്ചി: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൊടുപുഴ കോലാനി ബൈപ്പാസിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോട്ടുപുറം ഫ്യൂവൽസിന് സമീപം ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. കോലാനി ഭാഗത്തേയ്ക്ക് തടി കയറ്റി വരികയായിരുന്ന ലോറിയും പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.