അങ്കണവാടി കലോത്സവം
Monday 12 January 2026 3:49 PM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്കൂളിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, ജോമി മാത്യു, മർക്കോസ് ഉലഹന്നാൻ, വത്സ സജീവൻ, ലിബി സാബു, മായാദേവി, ഷാജി ജോർജ്, ഹെഡ്മിസ്ട്രസ് ടി.വി.മായ, ധന്യ നായർ, സി.എച്ച്.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 50 അങ്കണവാടികളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.