വിവേകാനന്ദ ജയന്തി ദിനാഘോഷം

Tuesday 13 January 2026 1:53 AM IST
സ്വാമി വിവേകാനന്ദ

കൊച്ചി: സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ നാഷണലിസ്റ്റ് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ബോട്ട് ജെട്ടിയിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയും സമ്മേളനവും നടത്തി. പ്രസിഡന്റ് ജസ്റ്റിൻ മാത്യു അദ്ധ്യക്ഷനായി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. എം.എൻ ഗിരി, അഡ്വ. ജോണി കെ. ജോൺ, തോമസ് കരിമ്പീച്ചി, ജോർജ് ഷൈൻ, പി.എ. റഹിം, പി.എസ്. ചന്ദ്രശേഖരൻ നായർ,​ എസ്. സനൽകുമാർ, എൻ. രാധാകൃഷ്ണൻ, സൈനബ പൊന്നാനിമംഗലം, ജേക്കബ് ഫിലിപ്പ്, ആന്റണി സെബാസ്റ്റ്യൻ, മത്തായി തോമസ്, രാജു വർഗീസ്, ജിൻസി ജേക്കബ്, ഷീലാ സേവ്യർ എന്നിവർ പ്രസംഗിച്ചു.