ഫിസാറ്റിൽ എ.ഐ പരിശീലനം
Tuesday 13 January 2026 12:59 AM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ സാങ്കേതിക മേഖലയിലെ വർദ്ധിക്കുന്ന സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച നിർമ്മിത ബുദ്ധി പരിശീലന പരിപാടിക്ക് തുടക്കമായി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ പങ്കെടുക്കുന്ന 6 ദിവസത്തെ പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. യു.എസ്.ടി ഗ്ലോബൽ പ്രിൻസിപ്പൽ എൻജിനിയർ ഡോ. രഞ്ജിത് പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി അദ്ധ്യക്ഷനായി. ഡീൻ ഡോ. ജി. ഉണ്ണികർത്ത, എം.സി.എ വിഭാഗം മേധാവി ഡോ. കെ.യു. ഷഹന, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സന്തോഷ് കൊറ്റം, ഡോ. സോനാ മേരി ലൂയിസ് തുടങ്ങിയവർ പ്രസംഗിച്ചു.