നാളികേര ബോർഡ് സ്ഥാപകദിനം

Tuesday 13 January 2026 12:46 AM IST
നാളികേര വികസന ബോർഡിന്റെ 46-ാമത് സ്ഥാപക ദിനാഘോഷം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ വിനോദ് എം.എൽ.എ, കെ.വി.പി. കൃഷ്‌ണകുമാർ, പ്രമോദ് പി. കുര്യൻ തുടങ്ങിയവർ സമീപം

കൊച്ചി: നാളികേര വികസന ബോർഡിന്റെ 46-ാമത് സ്ഥാപക ദിനാഘോഷം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു. നഗരസഭാ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ. ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ, ഡെപ്യൂട്ടി ഡയറക്ടർ ആർ. ജയനാഥ് എന്നിവർ സംസാരിച്ചു. ബോർഡിന്റെ പദ്ധതികളെക്കുറിച്ച് ഡെവലപ്‌മെന്റ് ഓഫീസർ വിൻസി വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ റിച്ചി റേച്ചൽ മാത്യു, അസിസ്റ്റന്റ് ഡയറക്ടർ എം.എ. ലീനാമോൾ എന്നിവർ സംസാരിച്ചു. കർഷകനായ എം.എം. ഡൊമിനിക്, സംരംഭകയായ സുമില ജയരാജ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.