രാഷ്ട്രീയ പാർട്ടി പ്രതിനിധി യോഗം
Tuesday 13 January 2026 12:15 AM IST
കാക്കനാട്: ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാരുടെയും സംയുക്ത യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു. ഇലക്ടർറോൾ ഒബ്സർവർ ടിങ്കു ബിസ്വാളിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ ഹിയറിംഗ്, പോളിംഗ് ബൂത്ത് മാറ്റം, പുതിയ വോട്ട് ചേർക്കൽ തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികളും ആശങ്കകളും നിർദ്ദേശങ്ങളും എം.എൽ.എ മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, അനൂപ് ജേക്കബ്, ഉമ തോമസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉന്നയിച്ചു.