ഡോ. വി. നൗഷാദ് എ.ഒ.ഐ ദേശീയ പ്രസിഡന്റ്
Tuesday 13 January 2026 12:20 AM IST
കൊച്ചി: ഡോ. വി. നൗഷാദിനെ അസോസിയേഷൻ ഒഫ് ഓട്ടോലാറിംഗോളജിസ്‌റ്റ്സ് ഒഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇ.എൻ.ടി ഡോക്ടർമാരുടെ സംഘടനയുടെ ദേശീയ അദ്ധ്യക്ഷനാകുന്ന ആദ്യ മലയാളിയാണ് കൊച്ചിയിലെ ഡോ. നൗഷാദ്. ഇ.എൻ.ടി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറായ നൗഷാദ്. കേൾവിശക്തി വീണ്ടെടുക്കുന്ന ആയിരത്തിലേറെ കോക്ലിയർ ഇംപ്ലാന്റ് സർജറികളും അഞ്ഞൂറിലേറെ എൻഡോസ്‌കോപ്പിക് സി.എസ്.എഫ് ചികിത്സകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത് ഡോ. നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.