വി.ജി.മനമോഹൻ നിര്യാതനായി
തിരുവനന്തപുരം: സഹകരണ
ഓഡിറ്റ് വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ
കുളത്തൂർ കരിമണൽ രാമകൃഷ്ണ വിലാസത്തിൽ
വി.ജി.മനമോഹൻ (64) നിര്യാതനായി. ഡോ.ടി.എം.തോമസ് ഐസക് ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു ടേമിലും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷതിന്റെ സംസ്ഥാന സെക്രട്ടറിയും ട്രഷററുമായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ജനകീയാസൂത്രണ പദ്ധതിയുടെ സൂത്രധാരകരിൽ പ്രധാനിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കു വിട്ടുനൽകി.
പരേതരായ
വി.ഗോപിനാഥൻ ആശാരിയുടയും
എം.ഇന്ദിരാമ്മാളിന്റെയും മകനാണ്. ഭാര്യ: പരേതയായ
രാജമ്മ.എം.സി.
സഹോദരങ്ങൾ
അനിത.എം.ഐ, സുകുമാരൻ (റിട്ട. ഡെപ്യൂട്ടി ഹെഡ് സി.എം.ഡി വി.എസ്.എസ്.സി)
ഡോ.വി.ജി.ഉദയകുമാർ( ചീഫ് ഫിസിഷ്യൻ, ധന്വന്തരി ആയുർവേദ ഹോസ്പിറ്റൽ) ഡോ.ബീന റോസ് (റിട്ട.പ്രിൻസിപ്പൽ, കോട്ടക്കൽ ആയുർവേദ കോളേജ്),
കല.എം.ഐ(റിട്ട. സി.ഡിറ്റ്), സുരേന്ദ്രൻ (റിട്ട.എ.ഇ,കെ.എസ്.ഇ.ബി),
രേഖ.എ.ഐ (പി.എ ടു ഡയറക്ടർ സി.സി. ഇ.കെ),
സുരേഷ് കുമാർ.കെ (റിട്ട.സൂപ്രണ്ട്,കെ.എസ്.ഇ.ബി)
ചിത്ര.എം.ഐ, ബി.ചന്ദ്രൻ(റിട്ട.ഇന്റലിജിൻസ് ഓഫീസർ ജി.എസ്.ടി)മരണാനന്തര ചടങ്ങുകൾ വെള്ളി രാവിലെ 8ന്.