സ്വദേശ് സങ്കൽപ റൺ
Tuesday 13 January 2026 1:57 AM IST
പാലക്കാട്: ദേശീയ യുവജനദിനത്തോടനുബന്ധിച്ച് മുണ്ടൂർ യുവക്ഷേത്ര കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കുന്നപ്പള്ളി കാവിലേക്ക് സംഘടിപ്പിച്ച സ്വദേശി സങ്കൽപ്പ റൺ അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് കോഓർഡിനേറ്ററുമായ റവ. ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി ഫ്ളാഗ് ഓഫ് ചെയ്തു. യൂത്ത് ക്ലബ്ബ് അഡ്വൈസർ ഡോ. എം.എസ്.കീർത്തി സന്ദേശം നൽകി. എൻ.എസ്.എസ് യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ എം.മഹേഷ്, എം.മിഥുൻ എന്നിവർ പരിപാടി ക്രമീകരിച്ചു. വിദ്യാർത്ഥിനി അർപ്പിത, ഐ.ഐ സി കൺവീനർ ശിൽപ എസ്.കുമാർ എന്നിവർ സംസാരിച്ചു.