ശില്പശാല തുടങ്ങി
Tuesday 13 January 2026 1:58 AM IST
ചുങ്കത്തറ: ചുങ്കത്തറ മാർത്തോമ്മാ കോളേജിലെ ഫിസിക്സ് ഡിപ്പാർട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പുനെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ സ്റ്റെല്ലാർ ആൻഡ് സോളാർ ആസ്‌ട്രോണമി' ശില്പശാല ആരംഭിച്ചു. ഡോ. അനുപം ഭരദ്വാജ് (ഐ.യി.സി.സി.എ പുനെ) ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിനിജ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഷീലു ഏബ്രഹാം, സ്റ്റാഫ് സെക്രട്ടറി ഡോ. വി.ധന്യാവർമ്മ, ഡോ. റിയ ആലീസ്, ബി. ജോൺ എന്നിവർ സംസാരിച്ചു.