ടി.സി.എസ് ലാഭത്തിൽ ഇടിവ്

Tuesday 13 January 2026 12:12 AM IST

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ(ടി.സി.എസ്) അറ്റാദായം 13.9 ശതമാനം ഇടിവോടെ 10,657 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 12,380 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം അവലോകന കാലയളവിൽ 4.8 ശതമാനം വർദ്ധനയോടെ 67,087 കോടി രൂപയിലെത്തി. തൊഴിൽ കോഡിലെ മാറ്റത്തിന് അനുസരിച്ചുണ്ടായ അധിക ചെലവുകളും പുനസംഘടന ബാദ്ധ്യതകളുമാണ് ലാഭക്ഷമതയെ ബാധിച്ചത്.

ജീവനക്കാരെ പുനർവിന്യസിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 11,151 ജീവനക്കാരെയാണ് കുറച്ചത്.