ചിക്കൻ സോംഗ് പുറത്തിറക്കി ഈസ്റ്റേൺ
കൊച്ചി: ലോക ചിക്കൻകറി ദിനത്തിൽ കേരളത്തിന്റെ തനത് രുചി വൈവിദ്ധ്യങ്ങളെയും പൈതൃകത്തെയും കോർത്തിണക്കി 'ചിക്കൻ സോംഗ്" എന്ന ഫോക്ക്‌റോക്ക് മ്യൂസിക് ഫിലിം ഈസ്റ്റേൺ പുറത്തിറക്കി.
സാധാരണക്കാരന്റെ പ്രാതൽ മുതൽ ആഘോഷ വിരുന്നുകളിൽ വരെ കോഴിക്കറി എങ്ങനെ വികാരമായി മാറുന്നെന്ന് ലഘുചിത്രം പറയുന്നു.
പിന്നണി ഗായകൻ സൂരജ് സന്തോഷും നടൻ മണിക്കുട്ടനും അണിനിരക്കുന്ന ചിത്രത്തിൽ നാടൻ തനിമയും ആധുനിക താളവും ഒത്തുചേരുന്നു. മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രത്തിന് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം നൽകിയത്. സുഹൈൽ കോയയുടേതാണ് വരികൾ.
കേരളത്തിലെ ചിക്കൻകറിയെന്ന വികാരവും സ്മരണകളും സന്തോഷവുമാണ് ഗാനത്തിലൂടെ ആഘോഷിക്കുന്നതെന്ന് ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു. കേരളത്തിലെ അടുക്കളകളുടെ ഭാഗമായ ഈസ്റ്റേൺ ചിക്കൻ മസാലയുടെ പ്രസക്തി സംഗീതത്തിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രവീൺ രാമസ്വാമി പറഞ്ഞു.