വണ്ടർലാബ്‌സ് പദ്ധതിയിൽ 25 സ്കൂളുകൾ

Tuesday 13 January 2026 12:18 AM IST

കൊച്ചി: സ്‌കൂൾതല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ 'വണ്ടർലാബ്‌സ്' സി.എസ്.ആർ പദ്ധതി വണ്ടർല ഹോളിഡേയ്‌സ് പൂർത്തിയാക്കി. തൃശൂർ തിരുമുടിക്കുന്നിലെ പി.എസ്.എച്ച്.എസ്. സ്‌കൂളിൽ നടന്ന സമാപന ചടങ്ങിൽ പദ്ധതി രേഖകൾ സ്‌കൂളുകൾക്ക് കൈമാറി.

കമ്പനിയുടെ രജത ജൂബിലിയുടെ ഭാഗമായി എൻജിനീയറിംഗ് നേട്ടങ്ങളും പ്രവർത്തന മികവും ആഘോഷിക്കാനാണ് 25 സ്‌കൂളുകളിൽ പൂർണ സജ്ജമായ ശാസ്ത്ര ലബോറട്ടറികൾ ഒരുക്കി. ശാസ്ത്രീയ ഉപകരണങ്ങളും പഠന സഹായ സാമഗ്രികളും സ്‌കൂളുകൾക്ക് കൈമാറി. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 25,000 വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനസൗകര്യം ഒരുക്കും.

സ്‌കൂൾതല ശാസ്ത്ര വിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള പദ്ധതി ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് വണ്ടർല എക്‌സിക്യുട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള ശാസ്ത്ര വിദ്യാഭ്യാസം ലഭ്യമാകണമെന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് സംരംഭം.