അബ്ദുൽ അക്ബറിന് സ്വീകരണം നൽകി

Tuesday 13 January 2026 12:20 AM IST
ജി.അബ്ദുൽ അക്ബറിന് ചന്ദ്രൻ മണാശ്ശേരി ഉപഹാരം നൽകുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി.അബ്ദുൽ അക്ബറിന് അസോസിയേഷൻ കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി ചന്ദ്രൻ മണാശ്ശേരി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. വി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കോണിക്കൽ, പി.കെ.സി. മുഹമ്മദ്, ഒ. ഇമ്പിച്ചിക്കോയ, എ.എം. അബ്ദുള്ള, പി.ടി. ഉസ്മാൻ, കെ.പി മുഹമ്മദ്, ടി. അഹമ്മദ്, ജബ്ബാർ സഖാഫി, ബക്കർ കളർ ബലൂൺ, ടി.ഉമ്മർ, വി. കെ. കലന്തൻ, പി.മോഹൻ ബാബു, ഉമ്മർ കാരായിൽ, പി. അഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.