ക്വിസ് മത്സരം സംഘടിപ്പിച്ചു

Tuesday 13 January 2026 12:23 AM IST
മോഡൽ പോളിടെക്നിക് കോളേജിൽ നടന്ന ക്വിസ് മത്സരം വടകര നഗരസഭ ചെയർപേഴ്സൺ പി കെ ശശി ഉദ്ഘാടനം ചെയ്യുന്നു

വടകര :ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ 17,18,19 തിയതികളിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന നിർമ്മിത ബുദ്ധി അന്താരാഷ്ട്ര കോൺക്ലേവിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലാതല പ്രശ്നോത്തരി മത്സരം വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ നടന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ശശി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ദീപ എം കുരുവിള അദ്ധ്യക്ഷത വഹിച്ചു. സുരേഷ്ബാബു എം, പി. ടി .എ വൈസ് പ്രസിഡന്റ് രാജീവൻ പ്രകാശ് കെ എൻ , ലെജി പി ജി എന്നിവർ പ്രസംഗിച്ചു. അനൂപ് കുമാർ എൻ സ്വാഗതവും സിന്ധു സി എസ് നന്ദിയും പറഞ്ഞു.