ചിത്രകല ക്യാമ്പ് സമാപിച്ചു
Tuesday 13 January 2026 12:26 AM IST
മാനന്തവാടി: ചിത്രരചനയും ചിത്ര വർത്തമാനവുമായി വഞ്ഞോട് സ്‌കൂളിൽ രണ്ടു ദിവസം നീണ്ട സംസ്ഥാന ചിത്രകല ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും പട്ടികജാതി വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.ജി ശ്രീനിവാസൻ, പ്രമോദ് കുരമ്പാല, ശ്രീജ പള്ളം എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ചു. പാലേരി കുഞ്ഞിരാമൻ നായർ എൻഡോവ്‌മെന്റ് വിതരണം മനോഹർ നായർ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബെക്സി സണ്ണി, ബീന ജോസഫ്, പി.ടി.എ പ്രസിഡന്റ് മനൂപ് ചെറിയാൻ, എം.പി.ടി.എ പ്രസിഡന്റ് ഷീന ബിനു, എച്ച്.എം. പി. ഷെറീന, ദിൽന. കെ എന്നിവർ പ്രസംഗിച്ചു.