അഭിഷേക കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും
Tuesday 13 January 2026 12:29 AM IST
മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചുകുന്ന് കുണ്ടാല ദേവാലയത്തിന്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നടന്നു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. നാരകത്ത് പുത്തൻപുര പൗലോസ് കോർഎപ്പിസ്‌കോപ്പയും വൈദിക ശ്രേഷ്ഠരും സഹകാർമികത്വം വഹിച്ചു. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണ്. വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടി ഉയർത്തി. തിരുശേഷിപ്പിന് സ്വീകരണം, മൂന്നിൻമേൽ കുർബാന, ആശീർവാദം, നേർച്ച ഭക്ഷണം എന്നിവയും നടന്നു. ട്രസ്റ്റി ജോർജ് അമ്മിണിശ്ശേരി ,സെക്രട്ടറി കൺവീനർ ജോബേഴ്സ് അമ്മിണിശ്ശേരി തടങ്ങിയവർ നേതൃത്വം നൽകി.