വലിയപള്ളി പെരുന്നാൾ
Tuesday 13 January 2026 12:00 AM IST
കുടശനാട്: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ആമോസിന്റെ നേതൃത്വത്തിൽ നടത്തുന്ന വചന ശുശ്രൂഷയുടെ ഒന്നാം ദിവസം ഫാ.ഡോ. അലക്‌സ് ജോൺ കോട്ടയം സംസാരിച്ചു. ഫാ. ഡാനിയേൽ പുല്ലേലിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.വിമൽ മാമ്മൻ ചെറിയാൻ അദ്ധ്യക്ഷനായി. സഹ. വികാരി ഫാ. ജിതിൻ ജോസഫ് മാത്യു, ഫാ. ജോസ് തോമസ്, ഫാ.സോമൻ വർഗീസ് എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 7ന് ഫാ. ജോജി.എം.എബ്രഹാം (നിരണം) വചന ശുശ്രുഷ നിർവഹിക്കും. വാഹന സൗകര്യവും ഉണ്ടായിരിക്കും.