ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Tuesday 13 January 2026 12:33 AM IST
മുട്ടിൽ: ലൈബ്രറി കൗൺസിൽ മുട്ടിൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വയനാട് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. കെ. സത്താർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എ. കെ. മത്തായി അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് ഉപഹാര സമർപ്പണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി. പി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ലീന. സി. നായർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. എ. ശശി, സലാം നീലിക്കണ്ടി, പി.വി. ഫൈസൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സമിതി കൺവീനർ എം. കെ. ജെയിംസ് സ്വാഗതവും, ചെയർമാൻ എസ്. എസ്. സജീഷ് കുമാർ നന്ദിയും പറഞ്ഞു.