റേഷൻ വ്യാപാരി ജനറൽ ബോഡി
Tuesday 13 January 2026 12:37 AM IST
മാനന്തവാടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് ജനറൽബോഡിയും താലൂക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എ കെ ആർ ആർ ഡി എ സംസ്ഥാന സെക്രട്ടറി പി ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. പി അനിരുദ്ധൻ, റേഷൻ വ്യാപാരി നേതാക്കളായ ഡാനിയൽ ജോർജ്, ക്ലീറ്റസ് മാനന്തവാടി , പ്രഭാകരൻ നായർ എം ഷറഫുദ്ദീൻ ,ബേബി വാളാട്, റഫീഖ് കല്ലോടി, കെ ജി രാമകൃഷ്ണൻ, കെ വി ജോണി തുടങ്ങിയവർ പ്രസംഗിച്ചു. റേഷൻ വ്യാപാരി കുടുംബത്തിൽ നിന്ന് ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അബ്ദുള്ള കണിയാങ്കണ്ടി, ജൂൽന ഉസ്മാൻ, അജിഷ എൻ.എ, കെ.കെ മമ്മൂട്ടി മദനി, അസ്മില ആയങ്കി എന്നിവരെ നഗരസഭ ചെയർമാൻ ആദരിച്ചു.