കുടിവെള്ളം വിതരണം
Tuesday 13 January 2026 12:02 AM IST
പന്തളം: പന്തളം ജനമൈത്രി പൊലീസും ജനമൈത്രി സമിതിയും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അയ്യപ്പ ഭക്തർക്കായി സൗജന്യ കുടിവെള്ളം വിതരണം നടത്തി. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം രാവിലെ 9 മുതൽ ആരംഭിച്ച കുടിവെള്ള വിതരണം അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസർ എസ്.അൻവർഷ, ജനമൈത്രി സമിതി അംഗങ്ങളായ ബാബു പീടികയിൽ, ബിൽ ടെക് ജയകുമാർ, റജി പത്തിയിൽ, കാരുണ്യ ആശുപത്രി പി.ആർ.ഒ കോശി എന്നിവർ നേതൃത്വം നൽകി.