ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം

Tuesday 13 January 2026 12:35 AM IST

പത്തനംതിട്ട: ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കും. ഇന്ന് രാവിലെ 7ന് ഉപരോധം ആരംഭിക്കും. 9.30ന് സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ഹരിദാസ് അദ്ധ്യക്ഷനാകും. സംസ്ഥാന - ജില്ലാ നേതാക്കൾ പങ്കെടുക്കും. ഫെബ്രുവരി 12ന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കത്തിന് മുന്നോടിയായാണ് സമരം. ഉപരോധം വിജയിപ്പിക്കാൻ ജില്ലയിലെ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ പറഞ്ഞു.